ക്യാഷ് ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ല : മന്ത്രി വീണ
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് തരാനുള്ള മുഴുവൻ തുകയും അനുവദിച്ചെന്ന കേന്ദ്രമന്ത്രി ജെ.പി.നദ്ദയുടെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോബ്രാൻഡിംഗിന്റെ പേരിൽ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാഷ് ഗ്രാന്റിൽ ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ല.
ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 636.88 കോടി രൂപയാണ് ലഭ്യമാകാനുള്ളത്. ഇതുസംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചുകൊടുത്തു. ഈ വർഷം ഫെബ്രുവരി വരെയുള്ള ഫിനാൻഷ്യൽ മോണിറ്ററിംഗ് റിപ്പോർട്ടുകളും സമർപ്പിച്ചു. 2023-24 വർഷത്തിൽ എൻ.എച്ച്.എമ്മിന് കേന്ദ്രം നൽകാനുള്ള തുക സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും സ്റ്റേറ്റ് മിഷൻ നാഷണൽ മിഷനും കത്തയച്ചിരുന്നു. ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24 വർഷത്തിൽ കേന്ദ്ര വിഹിതം നൽകാനുണ്ടെന്ന് വ്യക്തമാണ്. കേന്ദ്രം തരാനുള്ള 826.02 കോടിയിൽ 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Source link