ലഹരി വ്യാപനം തടയൽ: വിസിമാരുമായി കൂടിക്കാഴ്ച നടത്തി ഗവർണർ; മുഖ്യമന്ത്രിയെയും കാണും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ സർവകലാശാല വൈസ് ചാൻസലർമാരുമായി കൂടിക്കാഴ്ച നടത്തി ഗവർണർ രാജേന്ദ്ര അര്‍ലേകര്‍. ലഹരി വ്യാപനം തടയാൻ ക്യാംപെയിൻ ആരംഭിക്കണമെന്ന് അദ്ദേഹം വിസിമാരോട് ആവശ്യപ്പെട്ടു. എല്ലാ മാസവും ഒരു ദിവസം ലഹരി വിരുദ്ധ ആചരണം നടത്താനാണ് നിർദേശം. കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനോട് ഗവർണർ റിപ്പോര്‍ട്ട് തേടിയിരുന്നു. നാട്ടിലെ ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഇതു കൂടാതെ ലഹരി തടയാൻ ഉള്ള ആക്ഷൻ പ്ലാൻ നൽകാനും നിർദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചർച്ചയ്ക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും.
Source link