LATEST NEWS

വെഞ്ഞാറമൂട് കൂട്ടക്കൊല: മറ്റു നാലു പേരുടെയും മരണവിവരമറിഞ്ഞ് ഷെമി; മുറിയിലേക്ക് മാറ്റി


തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ ബന്ധുക്കൾ ഉൾപ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടർമാർ അറിയിച്ചു. ഇളയ മകൻ അഫ്‌സാന്റെ മരണവിവരം മാത്രമാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതു കേട്ടത്തോടെ ഷെമിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മറ്റുള്ളവരുടെ മരണവിവരം അറിയിച്ചിരുന്നില്ല.അഫ്സാനെ കൂടാതെ ഷെമിയുടെ ഭർതൃമാതാവ് സൽമാ ബീവി, ഭർതൃസഹോദരൻ അബ്‍ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി, അഫാന്റെ സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഷെമിയെ ഐസിയുവിൽനിന്നു മുറിയിലേക്ക് മാറ്റി. അബ്‍ദുൽ ലത്തീഫിനെയും സജിതാ ബീവിയെയും കൊലപ്പെടുത്തിയ കേസിൽ അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാണ് ഈ കേസ്. അഫാനെ ചൊവ്വാഴ്ച കൊലപാതകം നടന്ന വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ചോദിച്ചിട്ട് നൽകാത്തതിലെ വൈരാഗ്യത്തിലാണ് അഫാൻ പിതാവിന്റെ സഹോദരൻ അബ്‌ദുൽ ലത്തീഫിനെയും ഭാര്യ സൽമാ ബീവിയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 


Source link

Related Articles

Back to top button