KERALAMLATEST NEWS
വസ്ത്രം മാറുന്നിടത്ത് ക്യാമറ: മെയിൽ നഴ്‌സ് പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച മെയിൽ നഴ്‌സിംഗ് ട്രെയിനി അറസ്റ്റിൽ. മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫിനെയാണ് (24) ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചേഞ്ചിംഗ് മുറിയിൽ നിന്നും ഇന്നലെ ക്യാമറ ഓണാക്കിയ നിലയിൽ ഇയാളുടെ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. വസ്ത്രം മാറിയ ശേഷം ചാർജ് ചെയ്യാനെന്ന വ്യാജേന ആൻസൺ ക്യാമറ ഓണാക്കി ഫോൺ ചേഞ്ചിംഗ് റൂമിൽ വയ്‌ക്കുകയായിരുന്നു.ആൻസണ് ശേഷം വസ്ത്രം മാറാൻ കയറിയ നഴ്‌സാണ് ക്യാമറ ഓണാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന്, മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. ബി.എസ്‌സി നഴ്‌സിംഗ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജിൽ ട്രെയിനിയായി എത്തിയത്.
Source link