ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ടാലന്റ് സെർച്ച് ടെസ്റ്റ് ഏപ്രിൽ 5ന്

ചേർത്തല: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ടാലന്റ് സെർച്ച് ടെസ്റ്റ് ഏപ്രിൽ അഞ്ചിന് നടക്കും.
എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളിലെ 75 യൂണിയനുകളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം. കണിച്ചുകുളങ്ങരയിൽ നടന്ന യോഗം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്‌തു. സമുദായത്തിലെ യുവതലമുറയ്ക്കായുള്ള കർമ്മപരിപാടികളുടെ ഭാഗമായി മനീഷ വിസ്ഡം പദ്ധതി,പഠനക്യാമ്പ് എന്നിവയും നടത്താൻ തീരുമാനിച്ചു.
പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.എൻ. ശശിധരൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ സി.എൻ.ബാബു,ഉമേശ്വരൻ പൊന്നൂരുന്നി,ആർ.ബോസ്,അഡ്വ.രാജൻ ബാനർജി,വൈസ് പ്രസിഡന്റുമാരായ പി.കെ.വേണുഗോപാൽ,വി.ആർ.വിജയകുമാർ,ഡോ.കെ.സോമൻ,ഡോ.അനിത ശങ്കർ,ജോയിന്റ് സെക്രട്ടറിമാരായ സോമൻ വയല,ഗണേഷ് റാവു,സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. എസ്.എൻ.പി.സി വെബ്‌സൈറ്റിന്റെയും ശ്രീനാരായണ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ ലഘുലേഖയുടെയും പ്രകാശനം വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
ഫോട്ടോ: എസ്.എൻ.പി.സിയുടെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 8 ജില്ലകളിലെ
യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം എസ്.എൻ.ഡി.പി യോഗം
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
Source link