KERALAMLATEST NEWS
കെ.എസ്.ആർ.ടി.സി പെൻഷന് തുക അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിനായി 73 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.കെ.എസ്.ആർ.ടി.സിക്ക് ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.ഇതിനകം 1572.42 കോടി രൂപ നൽകി.ബഡ്ജറ്റ് വകയിരുത്തലിനെക്കാൾ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചതെന്നും വാർത്തകുറിപ്പിൽ പറയുന്നു.
Source link