പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗറീഷ്യസിൽ ഊഷ്മള സ്വീകരണം

പോർട്ട്ലൂയിസ്: ദ്വിദിന സന്ദർശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. മൗറീഷ്യസ് പ്രസിഡന്റ് ധരംഭീർ ഗോഹുൽ ഉൾപ്പെടെ പ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രഥമ വനിത വൃന്ദ ഗോഹുലിനു ബനാറസി സാരിയും പ്രസിഡന്റിനു ബിഹാറിൽനിന്നുള്ള പരന്പരാഗത ഭക്ഷ്യവിഭവമായ മഖാനയും പ്രധാനമന്ത്രി സമ്മാനിച്ചു. മഹാകുംഭമേളയിൽനിന്ന് ചെന്പുപാത്രത്തിൽ ശേഖരിച്ച വിശുദ്ധജലം, ഗണേശ വിഗ്രഹം എന്നിവയും മോദി കൈമാറി.
മൗറീഷ്യസ് ദേശീയദിനത്തിൽ രണ്ടാംതവണയും വിശിഷ്ടാതിഥിയായി പങ്കെടുക്കാനായതു തനിക്കു ലഭിച്ച അംഗീകാരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സഹകരണത്തോടെ സ്ഥാപിച്ച ആയുർവേദ ഉദ്യാനം മോദി സന്ദർശിക്കുകയും ചെയ്തു. ഉഭയകക്ഷിബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും എത്തിയേക്കും.
Source link