WORLD
തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 അക്രമികളും 30 പാക് സൈനികരും കൊല്ലപ്പെട്ടു

ക്വറ്റ: ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചു. ഏറ്റമുട്ടലില്‍ 16 ബലൂച് വിഘടനവാദികളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു.മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സുരക്ഷാസേനകള്‍ അറിയിച്ചതായി പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിന്‍ മാര്‍ഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ബി.എല്‍.എയുമായുള്ള ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം.
Source link