KERALAM
ചാലക്കുടി പ്രസ് ഫോറത്തിന്റെ അവാർഡ് വി.എസ്. രാജേഷിന്

തൃശൂർ: മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചാലക്കുടി പ്രസ് ഫോറത്തിന്റെ മധു സമ്പാളൂർ സ്മാരക സംസ്ഥാന മാദ്ധ്യമ പുരസ്‌കാരം കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിന്. 11,111 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം 15ന് വൈകിട്ട് നാലിന് ചാലക്കുടി എസ്.എൻ ഹാളിൽ പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം’ ചടങ്ങിൽ മന്ത്രി ഡോ.ആർ.ബിന്ദു സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഭരിത പ്രതാപ്,അക്ഷര ഉണ്ണിക്കൃഷ്ണൻ,അഡ്വ. രമേഷ്‌കുമാർ കുഴിക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Source link