ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13ഉം ഇന്ത്യയിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13ഉം ഇന്ത്യയിലാണെന്നു റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും മലിനമായ നഗരം ആസാമിലെ ബൈർണിഹത്ത് ആണെന്നും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനനഗരം ഡൽഹിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വായുനിലവാര സാങ്കേതിക കന്പനിയായ ഐക്യു എയർ പുറത്തിറക്കിയ 2024 ആഗോള വായുനിലവാര റിപ്പോർട്ടിലാണ് രാജ്യത്തെ ശ്വാസം മുട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2024ൽ ലോകത്തെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023ലെ റിപ്പോർട്ടിൽ മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.
സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ഛാഡിന്റെ തലസ്ഥാനമായ ഇൻജനിമയാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മലിനമായ നഗരം. ബൈർണിഹത്തിനു പുറമേ ഡൽഹി, മുല്ലൻപുർ, ഫരീദാബാദ്, ലോനി, ന്യൂഡൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ബിവാഡി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മലിനമായ ഇന്ത്യൻ നഗരങ്ങൾ. ലോകത്തെ മലിനമായ 20 നഗരങ്ങളിൽ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിൽനിന്ന് നാല് നഗരങ്ങളും ചൈനയിൽനിന്ന് ഒരു നഗരവും ഇടം പിടിച്ചിട്ടുണ്ട്.
Source link