യു.ഡി.എഫ് ഘടകക്ഷി ചർച്ച പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ, നിയസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഘടകക്ഷി നേതാക്കളുമായുള്ള ചർച്ച പൂർത്തിയാക്കി. ഇന്നലെ മുസ്ലീംലീഗ്, ആർ.എസ്.പി നേതാക്കളുമായാണ് അവർ കൂടിക്കാഴ്ച നടത്തിയത്.
ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ആർ.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറി ഷിബുബേബിജോണുമായാണ് കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരത്തിലെത്താൻ സഹായകമായ അന്തരീക്ഷമാണ് ഉള്ളതെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്നുമുള്ള അഭിപ്രായമാണ് നേതാക്കൾ പറഞ്ഞത്..സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പ് പ്രതിസന്ധിയില്ല. നേതാക്കൾ തമ്മിലുള്ള ചെറിയ അകൽച്ചയാണ് പ്രശ്നമായിരുന്നത്. ഇത് നല്ലനിലയിൽ പരിഹരിക്കാനാവുമെന്നും അവർ ദീപാ ദാസ് മുൻഷിയെ ധരിപ്പിച്ചു. ദീപാ ദാസ് മുൻഷി ഇന്ന് ഡൽഹിക്ക് മടങ്ങുമെന്നറിയുന്നു.
Source link