KERALAM
ആരോഗ്യകേന്ദ്രങ്ങളിൽ അധിക സ്റ്റാഫിനെ നിയമിക്കാം: മന്ത്രി രാജേഷ്

തിരുവനന്തപുരം:പ്രത്യേക പരിഗണനയുള്ള സ്ഥലങ്ങളിലെ സാമൂഹ്യാരോഗ്യ – കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അധിക ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമിക്കാമെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടുവീതം ഡോക്ടർ,പാരാമെഡിക്കൽ ജീവനക്കാർ,കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓരോന്നു വീതം എന്നിങ്ങനെ നിയമനത്തിനാണ് നിലവിൽ അനുമതിയുള്ളത്.രോഗികളുടെ എണ്ണം,പ്രദേശത്തിന്റെ പ്രത്യേകത എന്നിവ പരിഗണിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശുപാർശയോടെ കൂടുതൽ ജീവനക്കാരെ നിയമിക്കാമെന്ന് വി.ജോയിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Source link