INDIA
ട്രെയിൻ റാഞ്ചലുകൾ വിദേശത്തും ഇന്ത്യയിലും

1991 സെപ്റ്റംബർ നഖിചേവൻ ഇറാൻ അതിർത്തിയിലെ സോവിയറ്റ് സ്വയംഭരണപ്രദേശമായ നഖിചേവനിൽ ട്രെയിൻ റാഞ്ചിയ അസർബൈജാൻ സംഘം 84 യാത്രക്കാരെ തടവിലാക്കി. 1997 മേയ് നെതർലൻഡ്സ് നെതർലൻഡ്സിലെ ഡി പുന്ത് ഗ്രാമത്തിൽ തെക്കൻ ഇന്തോനീഷ്യയിലെ മാലുകു ദ്വീപിലെ ഗോത്രവർഗക്കാർ ട്രെയിനിന്റെ അപായച്ചങ്ങല വലിച്ചു നിർത്തി 50 യാത്രക്കാരെ ബന്ദികളാക്കി. 20 ദിവസത്തിനുശേഷം ഭീകരവിരുദ്ധ സ്ക്വാഡ് പ്രതിഷേധക്കാരെ വെടിവച്ചുകൊന്നു മോചിപ്പിച്ചു. 2006 ഡിസംബർ 10 കനുമഹാലി ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിലുള്ള കനുമഹാലി റെയിൽവേ സ്‌റ്റേഷനിൽ മുപ്പതോളം സായുധ മാവോയിസ്‌റ്റുകൾ ടാറ്റാ നഗർ-ഖരഗ്‌പൂർ പാസഞ്ചർ ട്രെയിൻ പിടിച്ചെടുത്തു. അതേദിവസം മറ്റൊരു മാവോയിസ്‌റ്റ് സംഘം മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിൽ നാഗ്‌പുരിനു സമീപം ഗോണ്ടിയയിൽ ചരക്കുവണ്ടി തടഞ്ഞ് എൻജിൻ തീവച്ചു നശിപ്പിച്ചു.
Source link