പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബി.വോക്.സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് , ബി.വോക്. ട്രാവൽ ആന്റ് ടൂറിസം & ബി.വോക്. ഫുഡ് പ്രോസസ്സിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.ഇ.എഡ് അഞ്ചാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 15 മൂതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്സ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 14 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. -3 സെക്ഷനിൽ ഹാജരാകണം.
കണ്ണൂർ സർവകലാശാല
പുതുക്കിയ ടൈം ടേബിൾ
കേന്ദ്ര സർവകലാശാലകളിലെ വിവിധ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്നത് പരിഗണിച്ച് അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2025 പരീക്ഷകളുടെ തീയതി പുനഃക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 12 വരെയും പിഴയോടുകൂടി 13 വരെയും അപേക്ഷിക്കാം.
എം.ജിസർവകലാശാല
പരീക്ഷയ്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.ബി.ഐ.എസ്.സി(2024 അഡ്മിഷൻ റഗുലർ, ഒന്നാം സെമസ്റ്റർ ബി. എൽ. ഐ.ബി.എസ്.സി (2023 അഡ്മിഷൻ സപ്ലിമെന്ററി, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് മാർച്ച് 14വരെ ഫീസ് അടച്ച് അപേക്ഷിക്കാം.പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡല് 3 ട്രിപ്പിൾ മെയിൻ (പുതിയ സ്കീം, 2022 അഡ്മിഷനിലെ തോറ്റ വിദ്യാർഥികൾക്കു മാത്രമുള്ള സ്പെഷ്യൽ റീ അപ്പിയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 14ന് നടത്തും.അഞ്ചാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി (സി.ബി.സി.എസ് 2022 അഡ്മിഷനിലെ തോറ്റ വിദ്യാർഥികൾക്കു മാത്രമുള്ള സ്പെഷ്യൽ റീ അപ്പിയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 13ന് ഇടക്കൊച്ചി സിയന്ന കോളജ് ഓഫ് പ്രഫഷണൽ സ്റ്റഡീസിൽ നടക്കും.
Source link