KERALAMLATEST NEWS
വിറക്‌പുരയിൽ നിൽക്കുമ്പോൾ യുവതിയുടെ വിരലിൽ കടിച്ചു, പരിശോധനയിൽ കണ്ടത് അണലിയെ

ചോഴിയക്കോട്: വീടിനോട് ചേർന്നുള്ള വിറക് പുരയിൽ നിന്ന് വിറകെടുക്കുന്നതിനിടെ യുവതിക്ക് അണലിയുടെ കടിയേറ്റു. അരിപ്പ അനൂഫ ഭവനിൽ അനൂഫക്കാണ് പാമ്പുകടിയേറ്റത്. കൈവിരലിനാണ് കടിയേറ്റത്. എന്താണ് കടിച്ചതെന്ന് ആദ്യം മനസിലായില്ല. കടിയേറ്റ ഭാഗത്ത് നീര് വന്നപ്പോഴാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് വിറക് മാറ്റിയപ്പോഴാണ് അണലിയെ കണ്ടെത്തിയത്. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാമ്പിന്റെ പല്ല് കൊണ്ട് ചെറിയ പോറൽ ഉണ്ടായതിനാലാണ് ജീവൻ രക്ഷപെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ യുവതി അമ്മയും ഭർത്താവും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിയുന്നത്. ഭർത്താവ് ജോലിക്കിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
Source link