INDIA

രാജ്യവിരുദ്ധ പ്രവർത്തനം, വിഘടനവാദം; ഇത്തിഹാദുൽ മുസ്‌ലിമീനും അവാമി ആക്‌ഷൻ കമ്മിറ്റിക്കും നിരോധനം


ന്യൂഡൽഹി ∙ ഇത്തിഹാദുൽ മുസ്‌ലിമീനും അവാമി ആക്‌ഷൻ കമ്മിറ്റിയ്ക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അഞ്ചു വർഷത്തേക്കാണ് നിരോധനം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരു സംഘടനകൾക്കും എതിരെ നിരോധനം ഏർപ്പെടുത്തിയത്.രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ ഈ സംഘടനകൾ ഏർപ്പെട്ടിട്ടുണ്ടെന്ന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ സർക്കാർ പറയുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, രാജ്യ വിരുദ്ധ പ്രചാരണം നടത്തുക, കശ്മീരിലെ വിഘടനവാദ സംഘടനകൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇത്തിഹാദുൽ മുസ്‌ലിമീനെതിരെ ചുമത്തിയിരിക്കുന്നത്.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക, വിഘടനവാദത്തെ പിന്തുണയ്ക്കുക, ഭരണഘടനയോട് അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവാമി ആക്‌ഷൻ കമ്മിറ്റിക്ക് മേലുള്ളത്. സംഘടനയുടെ പ്രവർത്തകർക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘടനകൾ പ്രവർത്തനം തുടർ‍ന്നാൽ രാജ്യത്തിന്റെ സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നു മുതൽ അഞ്ചു വർഷത്തേക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനം.


Source link

Related Articles

Back to top button