WORLD
മൗറീഷ്യസിന് ഗംഗാജലം സമ്മാനിച്ച് മോദി, തിരിച്ച് പരമോന്നത പുരസ്‌കാരം സമര്‍പ്പിച്ച് മൗറീഷ്യസ്

പോര്‍ട്ട് ലൂയിസ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. മൗറീഷ്യസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ സമ്മാനമായി ഗംഗാജലവും ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മോദി മൗറീഷ്യസ് പ്രധാനമന്ത്രിക്കും പ്രസിഡണ്ടിനും സമ്മാനിച്ചു. മൗറീഷ്യസ് പരമോന്നത പുരസ്‌കാരം നല്‍കി രാജ്യം മോദിയെ ആദരിച്ചു. ‘പത്തുവര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് മൗറീഷ്യസ് സന്ദര്‍ശിച്ചത്. ഹോളി ആഘോഷിച്ച് ഒരാഴ്ച കഴിഞ്ഞ്… ഇത്തവണ ഹോളിനിറങ്ങളുമായാണ് ഞാന്‍ ഇന്ത്യയിലേക്ക് തിരിക്കുക’ -പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെ ഇന്ത്യന്‍ ജനതയെ നോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
Source link