WORLD
നാവ് പുറത്തേക്കിട്ട്, കസേരയും താങ്ങിപ്പിടിച്ച് നടക്കുന്ന ട്രൂഡോ; ഇതെന്ത് സര്‍ക്കസെന്ന് സോഷ്യൽ മീഡിയ

ഒട്ടാവ: കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായത്. ലിബറല്‍ പാര്‍ട്ടി നടത്തിയ തിരഞ്ഞെടുപ്പില്‍ 86% വോട്ട് നേടിയാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് കാനഡ എന്നിവയുടെ മുന്‍ ഗവര്‍ണറുമായ കാര്‍ണിയുടെ വിജയം. ഒന്നര ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.ഇതിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഒരു കസേരയും താങ്ങിയെടുത്ത്, നാവ് പുറത്തേക്കിട്ട് പാര്‍ലമെന്റില്‍നിന്ന് പുറത്തേക്ക് പോകുന്നതാണ് ചിത്രം. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായ കാര്‍ലോസ് ഒസോരിയോയാണ് ചിത്രം പകര്‍ത്തിയത്.
Source link