KERALAM

തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാ‌റിന് തീയിട്ട് സാമൂഹ്യ വിരുദ്ധർ

യൂത്ത് കോൺഗ്രസ് നേതാവ് ജോയ്മോൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻഭാഗം എഞ്ചിൻ ഉൾപ്പെടെ കത്തി നശിച്ച നിലയിൽ

ചവറ: തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന

കാറിന് തീയിട്ടു. യൂത്ത് കോൺഗ്രസ് തേവലക്കര മണ്ഡലം പ്രസിഡന്റ് അരിനല്ലൂർ മുട്ടം ഓട്ടുകളത്തിൽ പുത്തൻവീട്ടിൽ ജോയ്മോന്റെ വീടിന് മുന്നിൽ കിടന്ന ഫോർഡ് എക്കോസ്പോട്ടിന്റെ മുൻഭാഗം എൻജിൻ ഉൾപ്പെടെ കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധ സംഘം ആണെന്ന് കരുതുന്നു. തൊട്ടടുത്ത് കിടന്ന ടവേരയുടെ മുൻ ഭാഗവും കത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. വീട്ടുകാർ വാഹനത്തിന്റെ സുരക്ഷാ സംവിധാനത്തിലെ അലാറത്തിന്റെ സൗണ്ട് കേട്ട് പുറത്തിറങ്ങിയതോടെ കാറിന്റെ മുൻഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നതാണ് കണ്ടത്. തുടർന്ന് വെള്ളം ഉപയോഗിച്ച്

കാറിലെ തീയണക്കുകയായിരുന്നു. ഡീസലും തുണിയും ഉപയോഗിച്ച് കാറിന്റെ ബോണറ്റിൽ തീയിട്ടുവെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 4 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് തെക്കുംഭാഗം പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.


Source link

Related Articles

Back to top button