WORLD
പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ ബലൂച്ച് വിഘടനവാദികള്‍ 'റാഞ്ചി', യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ്: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്ത് വിഘടനവാദി സംഘടനയായ ദി ബലൂച്ച് ലിബറേഷന്‍ ആര്‍മി. പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ആണ് വിഘടനവാദികള്‍ കയ്യടക്കിയത്. ഒമ്പത് ബോഗികളും 400 യാത്രക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ട്രെയിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും യാത്രക്കാരെ ബന്ദികളാക്കിയെന്നുമാണ് വിഘടനവാദികള്‍ അവകാശപ്പെടുന്നത്.
Source link