KERALAMLATEST NEWS

ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കും; വിനിയോഗിച്ച തുകയുടെ വിശദാംശം കേരളം ഇതുവരെ നൽകിയിട്ടില്ലെന്ന് ജെ പി നദ്ദ

ന്യൂഡൽഹി: ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ രാജ്യസഭയിൽ. നിലവിൽ കേരളത്തിന് തുകയൊന്നും നൽകാനില്ല. വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം ഇതുവരെ നൽകിയിട്ടില്ലെന്നും മന്ത്രി വിമർശിച്ചു.

സി പി ഐ അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് നദ്ദ ഇക്കാര്യം പറഞ്ഞത്. ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്രസർക്കാർ തയ്യാറാകുമോയെന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ആശ വർക്കർമാരുടെ അദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. കഴിഞ്ഞാഴ്ച എൻ എച്ച് എം യോഗം ചേർന്നിരുന്നു. യോഗത്തിൽ ആശ വർക്കർമാരുടെ വേതനം കൂട്ടാൻ തീരുമാനിച്ചു. കേരളത്തിന്റെ വിഹിതത്തിൽ വീഴ്ചകളൊന്നും വരുത്തിയിട്ടില്ല. കേരളത്തിന് എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെങ്കിലും വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശ വർക്കർമാർക്ക് വിവിധ സംസ്ഥാനങ്ങളിൽ നൽകുന്ന വ്യത്യസ്‌തമായ ഓണറേറിയം ഏകീകരിച്ച് പ്രതിമാസം 21,000 രൂപ നൽകണമെന്നും പെൻഷൻ അലവൻസ് നൽകുന്ന കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് തീരുമാനിക്കണമെന്നും കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആശാവർക്കമാർക്ക് കൂടുതൽ വേതനം ലഭിക്കേണ്ടതുണ്ടെന്ന് രാജ്യസഭയിൽ ബി.ജെ.പി അംഗം രേഖാ ശർമ്മയും പറഞ്ഞു.


Source link

Related Articles

Back to top button