CINEMA

നാൻസി റാണി സംവിധായകനും അഹാനയ്ക്കും ഇടയിൽ സംഭവിച്ചത്


നാൻസി റാണി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി അഹാന കൃഷ്ണ. സംവിധായകൻ മനു ജീവിച്ചിരുന്നപ്പോൾ തന്നെ അവർ സൃഷ്ടിച്ച പ്രശ്നങ്ങളും പ്രചരിപ്പിച്ച നുണക്കഥകളും താൻ നേരിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അഹാന വെളിപ്പെടുത്തി. തന്നെക്കുറിച്ച് സംവിധായകൻ മനു ജയിംസും ഭാര്യ നൈനയും പ്രചരിപ്പിച്ച നുണക്കഥകൾ സുഹൃത്തുക്കളിൽ നിന്നു മനസ്സിലാക്കിയപ്പോൾ തന്നെ അക്കാര്യം നേരിട്ട് ചോദിച്ചു. ഫോൺ വിളിച്ചപ്പോൾ അവർ പറഞ്ഞതെല്ലാം നുണ ആയിരുന്നുവെന്ന് സമ്മതിക്കുകയും അവർ ചെയ്ത തെറ്റിന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ക്ഷമാപണം നടത്തി 20 ദിവസങ്ങൾക്കു ശേഷം മനു നിർഭാഗ്യവശാൽ മരിക്കുകയായിരുന്നുവെന്നും അഹാന പറഞ്ഞു. നാൻസി റാണി സിനിമയുടെ റിലീസുമായി അഹാന സഹകരിക്കുന്നില്ലെന്ന സംവിധായകൻ മനുവിന്റെ ഭാര്യ നൈനയുടെ ആരോപണത്തിന് നൽകിയ മറുപടിയിലാണ് അഹാന ഇക്കാര്യം തുറന്നു പറഞ്ഞത്. സിനിമയുടെ പ്രമോഷൻ ചെയ്യുന്ന സുഹൃത്തിനോടും മറ്റൊരു നടിയോടും ആണ് മനുവും ഭാര്യയും അഹാനയെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞത്. ഇക്കാര്യം അഹാന മനസ്സിലാക്കിയെന്നറിഞ്ഞപ്പോഴാണ് ക്ഷമാപണവുമായി ഇരുവരും രംഗത്തു വന്നത്. അഹാനയുടെ വാക്കുകൾ: “2022 ഡിസംബറിൽ, ഒരു പരിപാടിയിൽ വച്ച് മലയാളം സിനിമയിലെ ഒരു നടിയെ ഞാൻ പരിചയപ്പെട്ടു. അവർ പിന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെങ്കിലും ആ പരിപാടിയിൽ വച്ചാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. ആ പരിപാടിയിൽ വച്ച് കുറെ നേരം ഒരുമിച്ച് ചെലവഴിക്കുകയും സംസാരിക്കുകയും ചെയ്തപ്പോൾ എന്നോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അവർ പറഞ്ഞു. മനു ജെയിംസും നൈന മനു ജെയിംസും കുറച്ച് അസിസ്റ്റന്റ് ഡയറക്ടർമാരും മറ്റൊരു പ്രോജക്ടുമായി അവളെ സമീപിച്ചിരുന്നു എന്നും ആ മീറ്റിങ്ങിനിടെ നാൻസി റാണിയെപ്പറ്റി സംസാരം ഉണ്ടായെന്നും അവർ പറഞ്ഞു. എന്നെക്കുറിച്ച് മനു അവരോട് പറഞ്ഞത് ഇങ്ങനെയാണ്, ‘അഹാന വളരെ നല്ല നടിയായിരുന്നു, പക്ഷേ അവളുടെ പെരുമാറ്റം വളരെ മോശമാണ്. അവൾ ഒട്ടും പ്രഫഷണലല്ലായിരുന്നു, സെറ്റിൽ എപ്പോഴും വൈകിയാണ് വന്നിരുന്നത്. ഷൂട്ടിങ് ദിവസങ്ങളിൽ അവൾ പലപ്പോഴും ട്രിപ്പുകൾക്ക് പോവുമായിരുന്നു. അവൾ മയക്കുമരുന്നിന് അടിമയായതിനാൽ അവൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്.’


Source link

Related Articles

Back to top button