WORLD
തുര്‍ക്ക്‌മെനിസ്താനിലെ പാക് സ്ഥാനപതിക്ക് പ്രവേശനം നിഷേധിച്ച് യു.എസ്.; തിരിച്ചയച്ചു

ലോസ് അഞ്ജലിസ്: തുര്‍ക്ക്മെനിസ്താനിലെ പാകിസ്താന്‍ സ്ഥാനപതി കെ.കെ. അഹ്സന്‍ വാഗന് യു.എസ് പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. വിസയും മറ്റു യാത്രാരേഖകളും കൈവശമുണ്ടായിരുന്നിട്ടും അദ്ദേഹത്തെ ലോസ് ആഞ്ജിലിസ് വിമാനത്താവളത്തില്‍നിന്ന് തിരിച്ചയയ്ക്കുകയായിരുന്നു. അവധിക്കാലം ആഘോഷിക്കാനായി ലോസ് ആഞ്ജിലിസിലേക്കെത്തിയ വാഗനെ യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. യു.എസ് ഇമിഗ്രേഷന്‍ സംവിധാനത്തിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സ്ഥാനപതിയെ തിരിച്ചയച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ, സ്ഥാനപതിയെ തിരിച്ചയക്കാനുള്ള കാരണം യു.എസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇമിഗ്രേഷന്‍ തടസ്സമുണ്ടായതാണ് അദ്ദേഹത്തെ തിരിച്ചയക്കാന്‍ കാരണമായതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Source link