INDIALATEST NEWS

അണ്ണാമലെയെ പോലെ വിജയ്‍യെ വളർത്തേണ്ടെന്ന് സ്റ്റാലിൻ; ‘രസികറി’ലും ആശങ്ക: ഇനി വിജയ്ക്ക് മുന്നിൽ 2 വഴികൾ?


ചെന്നൈ∙ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വനിതാ ദിനത്തിൽ, മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കു സുരക്ഷ ഒരുക്കാൻ സ്റ്റാലിൻ സർക്കാരിനു സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. തമിഴ്നാട്ടിൽ മാറ്റം സംഭവിക്കുമെന്നു വിജയ് തുറന്നടിക്കുകയും ചെയ്തു. ഒക്ടോബറിൽ നടന്ന പാർട്ടി പൊതുസമ്മേളനത്തിലും സ്റ്റാലിനെയും കുടുംബത്തിനെയും എതിർത്ത് വിജയ് സംസാരിച്ചിരുന്നു. തമിഴ്നാടിനെ വരിഞ്ഞുമുറുക്കിയ കുടുംബാധിപത്യ ഭരണത്തെ താഴെയിറക്കുമെന്നായിരുന്നു വിജയ് അന്നു ലക്ഷക്കണക്കിനു വരുന്ന പ്രവർത്തകരെ സാക്ഷിനിർത്തി പ്രഖ്യാപിച്ചത്.എന്നാൽ തുടർച്ചയായ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മൗനം തുടരുകയാണ്. വിജയ്‌യെ എതിർത്ത് ഒരു വാക്കുപോലും ഡിഎംകെ കേന്ദ്രങ്ങളിൽനിന്നു വരുന്നുമില്ല. സ്റ്റാലിന്റെ മൗനം എന്താണ് അർഥമാക്കുന്നത്? വിജയ്‌യുടെ ആരോപണങ്ങൾ വർധിക്കുമ്പോഴും അതിൽ ശ്രദ്ധിക്കാതെ മുന്നോട്ടുപോകുന്ന ഡിഎംകെ തന്ത്രം എന്താണ്?പാഠം – 1: അണ്ണാമലെ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ ഡിഎംകെയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് അണ്ണാമലെ ഉന്നയിച്ചത്. ഡിഎംകെ ഫയൽസ് എന്ന പേരിൽ രണ്ടു ഭാഗങ്ങളായി അണ്ണാമലെ പുറത്തുവിട്ട ആരോപണങ്ങൾ, സ്റ്റാലിൻ കുടുംബത്തിനെതിരായ വിമർശനങ്ങൾ – അങ്ങനെ നിരവധി വിഷയങ്ങൾ. അണ്ണാമലെയുടെ ഓരോ വിമർശനങ്ങൾക്കും ഡിഎംകെ നേതൃത്വം മറുപടി നൽകിയിരുന്നു. അതെല്ലാം വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. പക്ഷേ, ഇത് അണ്ണാമലെയെ വളർത്തുന്നതിൽ നിർണായകമായെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ആരോപണങ്ങളെ തള്ളിക്കളയുന്നതിനു പകരം, മറുപടി നൽകുന്നതു പ്രതിരോധിയെ വളർത്താൻ മാത്രമെ ഉപകരിക്കൂ എന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞു തുടങ്ങി. ഇതോടെയാണ് വിജയ്‌യുടെ വിമർശനങ്ങളെ കണ്ടില്ലെന്നു നടിക്കാൻ സ്റ്റാലിൻ തീരുമാനിച്ചത്.


Source link

Related Articles

Back to top button