LATEST NEWS

ആറ്റുകാൽ പൊങ്കാല: സ്പെഷൽ ട്രെയിനുകളും താൽക്കാലിക സ്റ്റോപ്പുകളും പ്രഖ്യാപിച്ച് റെയിൽവേ


തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സ്പെഷൽ ട്രെയിനുകൾക്കു പുറമെ സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ചില ട്രെയിനുകളുടെ സമയവും റെയിൽവേ പുനഃക്രമീകരിച്ചു. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംക്‌ഷനിൽനിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തുനിന്നു 13ന് പകൽ 2.15നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും. മറ്റു ട്രെയിനുകളുടെ സമയവും അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പുകളുടെ വിവരങ്ങളും ഇങ്ങനെ.മാർച്ച് 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂർ പാസഞ്ചറിന് (56706) ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12624) കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിലും, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് (12696) കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിലും നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകളിലും, നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനുകളിലും കൊല്ലം -ചെന്നൈ എഗ്‌മൂർ എക്സ്പ്രസിന് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി സ്റ്റേഷനുകളിലും ഷാലിമാർ -തിരുവനന്തപുരം എക്സ്പ്രസിന് (22641) മാരാരിക്കുളം, തുറവൂർ സ്റ്റേഷനുകളിലും  തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്‌പ്രസിന് (16629) – മയ്യനാട് സ്റ്റേഷനിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.മാർച്ച് 12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസിന് (16348) കടയ്ക്കാവൂ‍‍ർ സ്റ്റേഷനിലും മധുര- പുനലൂർ എക്സ്‌പ്രസിന് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകളിലും മംഗളൂരു സെൻട്രൽ -കന്യാകുമാരി എക്സ്പ്രസിന് (16649) മയ്യനാട്, കടയ്ക്കാവൂർ സ്റ്റേഷനുകളിലും ഷൊർണൂർ – തിരുവനന്തപുരം- വേണാട് എക്സ്പ്രസിന് (16301) മുരുക്കുംപുഴ സ്റ്റേഷനിലും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന് (16605) മാരാരിക്കുളത്തും നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം സ്റ്റേഷനുകളിലും കന്യാകുമാരി- പുനലൂർ പാസഞ്ചറിന് (56706) നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള സ്റ്റേഷനുകളിലും ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്സ്പ്രസിന് (16128) തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലും മധുര- തിരുവനന്തപുരം എക്സ്‌പ്രസിന് (16344) പരവൂർ, കടയ്ക്കാവൂർ, നോർത ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട സ്റ്റേഷനുകളിലും മംഗളൂരു -തിരുവനന്തപുരം എക്സ്‌പ്രസിന് (16603) തുറവൂർ, മാരാരിക്കുളം, പേട്ട സ്റ്റേഷനുകളിലും ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് (12695) പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട സ്റ്റേഷനുകളിലും മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്‌പ്രസിന് (16630) മയ്യനാട് സ്റ്റേഷനിലും മൈസൂർ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് (16315) തുറവൂർ, മാരാരിക്കുളം സ്റ്റേഷനിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.


Source link

Related Articles

Back to top button