INDIA

കേന്ദ്ര ധനമന്ത്രി നാ​ളെ മു​ഖ്യ​മ​ന്ത്രി​യെ കേ​ര​ള ഹൗ​സി​ൽ കാ​ണും


ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ‌​​​​ൻ നാ​​​​ളെ രാ​​​​വി​​​​ലെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ കേ​​​​ര​​​​ള ഹൗ​​​​സി​​​​ലെ​​​​ത്തി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ടൊ​​​​പ്പം പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും ച​​​​ർ​​​​ച്ച. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം കേ​​​ര​​​ള ഹൗ​​​സി​​​ൽ ഒ​​​രു​​​ക്കു​​​ന്ന അ​​​​ത്താ​​​​ഴ വി​​​​രു​​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി.


Source link

Related Articles

Back to top button