ഗാസയിലേക്കുള്ള വൈദ്യുതി ഇസ്രയേൽ വിച്ഛേദിച്ചു

ടെൽ അവീവ്: ഗാസയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ഇസ്രയേൽ. ബന്ദിമോചനത്തിനു ഹമാസിനുമേൽ സമ്മർദം ചെലുത്താനാണിതെന്ന് ഊർജവകുപ്പ് മന്ത്രി ഏലി കോഹൻ ഞായറാഴ്ച അറിയിച്ചു. ഇസ്രേലി നടപടി മൂലം ഗാസയിലെ ജലശുദ്ധീകരണ പ്ലാന്റുകൾ നിലയ്ക്കും. ഗാസയ്ക്കു ശുദ്ധജലം നിഷേധിക്കാനും ആലോചനയുണ്ടെന്നാണ് ഇസ്രേലി സർക്കാർ സൂചിപ്പിച്ചത്.
ഒരാഴ്ച മുന്പ് ഗാസയിലേക്കു സഹായവസ്തുക്കൾ കടക്കുന്നത് ഇസ്രയേൽ നിരോധിച്ചിരുന്നു.
Source link