KERALAMLATEST NEWS

ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി ഉടൻ

തിരുവനന്തപുരം: പട്ടയഭൂമിയിൽ സ്വയം കിളിർത്തതോ നട്ടുവളർത്തിയതോ ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് മുറിക്കാനാവുന്ന തരത്തിൽ നിയമഭേദഗതി ഉടൻ പ്രാബല്യത്തിലാക്കുമെന്ന് മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ,കെ.രാജൻ എന്നിവർ നിയമസഭയിൽ പറഞ്ഞു. ദുരുപയോഗത്തെ തുടർന്ന് പിൻവലിച്ച ഉത്തരവ് പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമായ മാറ്റങ്ങളോടെ ഉത്തരവ് ഉടൻ ഇറക്കുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. മരങ്ങൾ മുറിക്കാനുള്ള അവകാശം കർഷകർക്ക് നൽകി ഉത്തരവിറക്കുമെന്നും നിയമവകുപ്പ് പരിശോധിക്കുകയാണെന്നും മന്ത്രി കെ.രാജനും പറഞ്ഞു. പ്രമോദ് നാരായണനാണ് സബ്മിഷനായി വിഷയം സഭയിൽ ഉന്നയിച്ചത്.


Source link

Related Articles

Back to top button