KERALAM
ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം

കൊച്ചി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ, ദേശീയ വക്താവും സംസ്ഥാന സഹപ്രഭാരിയുമായ അപരാജിത സാരംഗി എം.പി എന്നിവർ പ്രസംഗിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാർ, അഡ്വ.പി. സുധീർ എന്നിവർ പങ്കെടുത്തു.
Source link