KERALAMLATEST NEWS

യു.കെയിൽ ശ്രീനാരായണഗുരു ഹാർമണി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

ശിവഗിരി: യു.കെയിലെ ശിവഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 2, 3, 4 തീയതികളിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ശ്രീനാരായണഗുരു ഹാർമണി മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരുദേവന്റെ ഏകലോക ദർശനം ലോകമെമ്പാടും എത്തിക്കുകയെന്ന ശിവഗിരി മഠത്തിന്റെ ദീർഘകാല ലക്ഷ്യമായാണ് പരിപാടി ആവിഷ്കരിച്ചത്. ആലുവ അദ്വൈതാശ്രമ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം, ശ്രീനാരായണ ഗുരുദേവ- ഗാന്ധിജി സമാഗമശതാബ്ദി ആഘോഷം, ശ്രീനാരായണഗുരുദർശനം ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാർ, ആഗോള ബിസിനസ് മീറ്റ്, യുവജന സമ്മേളനം എന്നിവയോടെ മൂന്ന് ദിവസങ്ങളിലായാണ് ശ്രീനാരായണഗുരു ഹാർമണി സംഘടിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഗുരുദർശനം ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിന് ശിവഗിരി മഠം നേതൃത്വം നൽകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ശിവഗിരി മഠവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 7907111500.


Source link

Related Articles

Back to top button