വെളിച്ചെണ്ണയ്ക്കും കുരുമുളകിനും തകർപ്പൻ കുതിപ്പ്; വ്യാപാരയുദ്ധപ്പേടിയിൽ റബർ, നോക്കാം ഇന്നത്തെ അങ്ങാടി വില

വെളിച്ചെണ്ണ (coconut oil), കുരുമുളക് (black pepper) വിലകൾ കുതിച്ചു മുന്നേറുന്നു. കൊച്ചി വിപണിയിൽ വെളിച്ചെണ്ണവില കഴിഞ്ഞ വ്യാപാരാന്ത്യത്തെ അപേക്ഷിച്ച് ഉയർന്നത് ക്വിന്റലിന് 600 രൂപ. മികച്ച ഡിമാൻഡുണ്ടെന്നതും അതേസമയം, കൊപ്രാ ക്ഷാമം നിലനിൽക്കുന്നതും വിലക്കുതിപ്പിന് വഴിയൊരുക്കി.കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയും തകർപ്പൻ കുതിപ്പിലാണ്. രാജ്യാന്തരതലത്തിലെ കുരുമുളക് ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് വിലയുടെ തേരോട്ടം. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് വില 900 രൂപ ഉയർന്നു. കൽപറ്റ വിപണിയിൽ കാപ്പിക്കുരുവിനും 500 രൂപയുടെ വിലവർധനയുണ്ടായി. ഇഞ്ചിക്ക് മാറ്റമില്ല.രാജ്യാന്തര റബർ (rubber price) വിപണി വ്യാപാരയുദ്ധപ്പേടിയിൽ ഉലയുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട ഉയർന്ന ചുങ്കംചുമത്തൽ നടപടികൾ കയറ്റുമതിയെ ബാധിക്കുമെന്ന പേടി റബർ മേഖലയെ വലയ്ക്കുന്നു. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് കുറഞ്ഞത് 3 രൂപ.
Source link