ഓഹരിത്തകർച്ചയുടെ കയ്പറിഞ്ഞ് അൺലിസ്റ്റഡ് കമ്പനികളും; പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സും ഒരു കേരളക്കമ്പനിയും

പുതുവർഷത്തിന്റെ തുടക്കംമുതൽ വിൽപനസമ്മർദത്തിന്റെ നിഴലിലാണ് ഇന്ത്യൻ ഓഹരി വിപണി. ആ ഒഴുക്കിനെതിരെ നീന്താൻ ഓഹരി വിപണിയിൽ ഇനിയും ലിസ്റ്റ് ചെയ്യാത്ത പ്രമുഖ കമ്പനികളുടെ ഓഹരികൾക്കും കഴിയുന്നില്ലെന്ന് റിപ്പോർട്ട്.2024ൽ വൻ നേട്ടക്കൊയ്ത്ത് നടത്തിയ അൺലിസ്റ്റഡ് ഓഹരികളാണ് 2025ൽ നഷ്ടത്തിന്റെ ട്രാക്കിലായത്. ഇക്കൂട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മുൻനിര ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സുണ്ട് (സിഎസ്കെ). കേരളത്തിൽ നിന്നുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമുണ്ട് (സിയാൽ).അതേസമയം, ലിസ്റ്റഡ് കമ്പനികളുടെയത്ര ഇടിവ് 2025ൽ ഇതിനകം അൺലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ നേരിട്ടിട്ടില്ല. എങ്കിലും, നിരവധി കമ്പനികൾ 2024ലെ അവയുടെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് മണികൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 2024ൽ 1100% മുന്നേറിയ മെട്രോപൊളീറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംഎസ്ഇഐ) ഓഹരിവിലയാണ് 2025ൽ ഇതിനകം ഏറ്റവുമധികം ഇടിഞ്ഞത് (40%).
Source link