‘എന്നെ കടിച്ചാൽ ഞാനും കടിക്കും’; റോട്ട് വീലറിനെ കൊഞ്ചിച്ച് നടി മഹിമ നമ്പ്യാർ

വളർത്തു നായ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് മഹിമാ നമ്പ്യാർ. റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയ്ക്കൊപ്പം കെട്ടിപ്പിടിച്ചു കളിക്കുന്ന വിഡിയോ ആണ് മഹിമ പങ്കുവച്ചത്. ‘നീ എന്നെ കടിച്ചാൽ, ഞാൻ നിന്നെ കടിക്കും’ എന്നു പറഞ്ഞുകൊണ്ട് റോട്ട് വീലറിനൊപ്പം കളിക്കുന്ന താരത്തെ വിഡിയോയിൽ കാണാം. മോൺടെ ക്രിസ്റ്റോ വോണാഞ്ച, ക്രിസ്റ്റൻ കാർള വോണാഞ്ച എന്നാണ് താരത്തിന്റെ വളർത്തുനായ്ക്കളുടെ പേരുകൾ. ക്രിസ്റ്റി, മോൺടി എന്നാണ് വിളിക്കുന്നത്. താരത്തിന് രണ്ടു റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ്ക്കളും 13 പൂച്ചകളും വളർത്തു മൃഗങ്ങളായുണ്ട്. വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും താരം സമൂഹമാധ്യമത്തിൽ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. പുട്ടും പഴവും പച്ചക്കറികളും തന്റെ വീട്ടിലെ റോട്ട് വീലറുകൾക്ക് വളരെ ഇഷ്ടമാണെന്ന് മഹിമ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘‘റോട്ട് വീലറുകൾ ആയതിനാൽ ഷൂട്ടിനു പോകുമ്പോൾ വളർത്തുനായ്ക്കളെ കൂടെ കൂട്ടിക്കൊണ്ടു പോകാൻ കഴിയാറില്ല. അവരെ കണ്ടാൽ തന്നെ എല്ലാവരും പേടിക്കും. ഷിറ്റ്സു പോലെയുള്ള നായ്ക്കളെയാണ് പല സെലിബ്രിറ്റികളും വളർത്താറുള്ളത്. അവരെ യാത്രകളിൽ കൂടെ കൂട്ടാൻ എളുപ്പമാണ്. പക്ഷേ, എനിക്കുള്ളത് രണ്ടു റോട്ട് വീലറുകളാണ്. അതുകൊണ്ട് അവരെ കൂടെ കൂട്ടാൻ കഴിയില്ല. രണ്ടു റോട്ട് വീലർ നായ്ക്കൾക്കൊപ്പമാണ് ഉറങ്ങാറുള്ളത്. അവർക്കൊപ്പം ഉറങ്ങുന്നത് എപ്പോഴും മിസ്സ് ചെയ്യും’’, മഹിമ പറഞ്ഞു.
Source link