KERALAM
കെ. പത്മാവതി നിര്യാതയായി

കൊച്ചി: ദേശാഭിമാനി മുൻ ജനറൽ എഡിറ്ററും മുൻ രാജ്യസഭാംഗവുമായ കെ. മോഹനന്റെ ഭാര്യ കെ. പത്മാവതി (80) നിര്യാതയായി. എ.കെ.ജിയുടെ സഹോദരൻ എ.കെ. രാഘവൻ നമ്പ്യാരുടെയും കെ.കെ. രോഹിണിഅമ്മയുടെയും മകളാണ്. മൃതദേഹം ഇന്ന് രാവിലെ 9ന് കതൃക്കടവ് ഡി.ഡി പ്ലാറ്റിനം പ്ലാനറ്റ് ക്ലബ്ബ് ഹൗസിൽ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3ന് രവിപുരം ശ്മശാനത്തിൽ സംസ്‌കരിക്കും. മക്കൾ: ഇന്ദു മോഹൻ (കമ്പനി മാനേജർ, ദേശാഭിമാനി ), അഡ്വ. ബിന്ദു മോഹൻ. മരുമകൻ: സി.പി. രമേശ്.
Source link