നിക്ഷേപ പങ്കാളിത്തം: അമേരിക്കയെ പിന്തള്ളി ഇന്ത്യ ലണ്ടന്റെ ഐശ്വര്യം

ലണ്ടൻ ∙ നികുതിവരുമാനം ഉൾപ്പെടെ പൊതുസേവനങ്ങൾക്കുള്ള സാമ്പത്തികസ്രോതസ്സുകൾ വർധിപ്പിച്ച് വളർച്ചയ്ക്ക് ആക്കം കൂട്ടാനുള്ള ലണ്ടൻ നഗരത്തിന്റെ ‘ഗ്രോത്ത് പ്ലാനി’ൽ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം. ലണ്ടൻ മേയർ സാദിഖ് ഖാനും ഗ്രോത്ത് ഏജൻസിയായ ലണ്ടൻ ആൻഡ് പാർട്നേഴ്സും സംയുക്തമായി പ്രഖ്യാപിച്ച വളർച്ചാ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പങ്കാളിയായി അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയെയാണ്. 2022 മുതൽ ലണ്ടനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഏറ്റവും കൂടുതൽ ഇന്ത്യയിൽനിന്നാണ്. ഇക്കാര്യത്തിൽ യുഎസിനെ പിന്നിലാക്കിയാണ് നിക്ഷേപ പങ്കാളിയായി ഇന്ത്യയുടെ കുതിപ്പ്. ലണ്ടൻ പ്രവർത്തനകേന്ദ്രമാക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾ, ഇവിടെ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ, ടൂറിസത്തിനെത്തുന്ന ഇന്ത്യൻ സഞ്ചാരികൾ എന്നിങ്ങനെ ബ്രിട്ടന്റെ തലസ്ഥാന നഗരത്തിന്റെ സാമ്പത്തിക ചാലകശക്തിയായി ഇന്ത്യ മാറുന്ന കാഴ്ചയാണുള്ളത്.
Source link