CINEMA

‘ഈ ഫസ്റ്റ്ലുക്ക് അനശ്വര ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ’; ഇതു ട്രോളോ പ്രമോഷനോ?


അനശ്വര രാജനെ ട്രോളിയതോ?, അതോ പ്രമോഷൻ തന്ത്രമോ?…എന്തായാലും ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയുടെ അണിയറക്കാർ പങ്കുവച്ച ഒരു പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്. ‘‘നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റർ, അനശ്വര രാജൻ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ ടീം വ്യസനസമേതം ബന്ധുമിത്രാദികൾ’’. ഇതാണ് പോസ്റ്ററിലെ വാക്കുകൾ.കഴിഞ്ഞ ദിവസം ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ സിനിമയുടെ പ്രമോഷന് അനശ്വര രാജൻ സഹകരിക്കുന്നില്ലെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു. പിന്നീട് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു. അതിനിടെയാണ് അനശ്വര തന്നെ നായികയായെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ ആളുകൾ രസകരമായ ‘പോസ്റ്ററു’മായി എത്തിയത്.അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്.വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 


Source link

Related Articles

Back to top button