KERALAM

സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ തുടരും, മന്ത്രി ബിന്ദുവും വി വസീഫുമടക്കം സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ

കൊല്ലം: സംസ്ഥാന സമിതിയിലേക്കുളള അംഗങ്ങളെ തിരഞ്ഞെടുത്ത് സിപിഎം. 89 അംഗ സംസ്ഥാനസമിതിയിൽ 17 പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ് ജയമോഹൻ (കൊല്ലം), എം പ്രകാശൻ മാസ്റ്റർ (കണ്ണൂർ), വി കെ സനോജ് (കണ്ണൂർ), വി വസീഫ് (കോഴിക്കോട്), കെ ശാന്തകുമാരി (പാലക്കാട്), ആർ ബിന്ദു (തൃശൂ‌ർ), എം അനിൽകുമാർ (എറണാകുളം), കെ പ്രസാദ് (ആലപ്പുഴ), ബി ആര് രഘുനാഥ് (കോട്ടയം), ഡി കെ മുരളി (തിരുവനന്തപുരം), എം രാജഗോപാൽ (കാസർകോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വിപി അനിൽ (മലപ്പുറം), കെ വി അബ്ദുൾ ഖാദർ (തൃശൂർ) തുടങ്ങിയവരാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങൾ. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തന്നെ തുടരും.

അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലുണ്ട്. കെ റഫീഖ്,എം രാജഗോപാൽ,എം മെഹബൂബ്, കെ വി അബ്ദുൽ ഖാദർ, വി പി അനിൽ എന്നിവരും കോട്ടയത്ത് ജില്ലാ സെക്രട്ടറിയാകാൻ സാദ്ധ്യതയുളള ടി ആർ രഘുനാഥനും സംസ്ഥാന സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. അതേസമയം,​ പത്തനംതിട്ടയിൽ നിന്ന് സംസ്ഥാന സമിതിയിലേക്ക് ആരെയും ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രി വീണാ ജോർജിനെ ഉൾപ്പെടുത്തുമെന്ന് സൂചന ഉണ്ടായിരുന്നിട്ടും അവസാന ഘട്ടത്തിൽ ക്ഷണിതാവായി ഉൾപ്പെടുത്തുകയായിരുന്നു.ജോൺ ബ്രിട്ടാസ് എംപിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരുനാഗപ്പളളിയിലെ വിഭാഗീയതയെ തുടർന്ന് സൂസൻ കോടിയെ സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെട്ടിട്ടില്ല.

സംസ്ഥാന സമിതിയിലെ അംഗങ്ങൾ

പിണറായി വിജയൻ, എം വി ​ഗോവിന്ദൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണൻ, കെ എൻ ബാല​ഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മു​ഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാ​ഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, സി കെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇ എൻ മോഹൻ​ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീൻ, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സി എം ദിനേശ് മാണി, എസ് ശർമ, കെ പി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പി ഉദയഭാനു, എസ് സുദേവൻ, ജെ മേഴ്സികുട്ടിയമ്മ, കെ രാജ​ഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എം എച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍​ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ​ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍. 17 അംഗ സെക്രട്ടറിയേറ്റിൽ കെകെ ശൈലജ, എംവി ജയരാജൻ, സിഎൻ മോഹനൻ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button