കഞ്ചാവുമായി സിനിമാ സെറ്റിലേക്ക് യാത്ര; ആവേശം സിനിമയുടെ മേക്കപ്പ്മാൻ പിടിയിൽ


തൊടുപുഴ∙ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലർച്ചെ എക്സൈസിന്റെ പിടിയിലായത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ‘അട്ടഹാസം’ എന്ന സിനിമയുടെ  ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ആവേശം, പെങ്കിളി, സൂക്ഷ്മദർശിനി,  രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവർത്തിച്ചിരുന്നു.


Source link

Exit mobile version