BUSINESS

ഓഹരി വിപണി ഇടിഞ്ഞതിൽ നിരാശപ്പെടുന്നയാളാണോ നിങ്ങൾ? പേടി വേണ്ട; നഷ്ടം കൊയ്ത് ലാഭമുണ്ടാക്കാം!


വിപണി ഇടിവിൽ വിഷമിക്കുന്ന നിക്ഷേപകനോ ട്രേഡറോ ആണോ നിങ്ങൾ? എങ്കിൽ ഈ ഇടിവ് ഉപയോഗിച്ച് ആദായനികുതി ലാഭിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. വേണമെങ്കിൽ അടുത്ത എട്ടു വർഷവും നികുതി കുറയ്ക്കാനും കഴിഞ്ഞേക്കും. ഇത്തരത്തിൽ വിൽക്കുന്നവ ഉടനെ തിരിച്ചു വാങ്ങാമെന്നതിനാൽ മികച്ച ഓഹരികൾ നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.എന്താണ് നഷ്ടം കൊയ്യൽ ഓഹരി, ഭൂമി, സ്വർണം പോലുള്ളവയുടെ വിൽപനയിലെ ലാഭത്തിനു മൂലധനേട്ട നികുതി (ക്യാപ്പിറ്റൽ ഗെയ്ൻ ടാക്സ്) നൽകണം. എന്നാൽ നഷ്ടം ലാഭത്തിൽ നിന്നു തട്ടിക്കിഴിക്കാം. ഇതിനായി സാമ്പത്തിക വർഷാവസാനം ആസ്തികൾ നഷ്ടത്തിൽ വിൽക്കുന്നതിനെയാണ് ടാക്സ് ലോസ് ഹാർവെസ്റ്റിങ് എന്നു പറയുന്നത്.ഹ്രസ്വകാല– ദീർഘകാല നേട്ടങ്ങൾ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും രണ്ടു തരം മൂലധനനേട്ടങ്ങളുണ്ട്. വാങ്ങി ഒരു വർഷത്തിനകം വിറ്റാൽ ഹ്രസ്വകാലനേട്ടവും അതിനു ശേഷം വിറ്റാൽ ദീർഘകാലനേട്ടവും ആണ്. നടപ്പു വർഷം 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല ലാഭത്തിന് നികുതിയില്ല. അതിൽ മുകളിൽ 12.5% നികുതി നൽകണം. ഹ്രസ്വകാല നേട്ടമാണെങ്കിൽ മുഴുവൻ ലാഭത്തിനും നികുതിയുണ്ട്. ഇവിടെ ജൂലൈ 22 മുൻപ് വിറ്റവയ്ക്ക് 15 ശതമാനവും അതിനു ശേഷമാണെങ്കിൽ 20 ശതമാനവുമാണു നികുതി.


Source link

Related Articles

Back to top button