KERALAM

‘എല്ലാവരും പുതിയ കേരളത്തിനായി മനസിൽ ആഗ്രഹിക്കുന്നു, സഖാക്കൾ അതിനുളള വഴികാട്ടികളാണ്’

കൊല്ലം: പുതിയ കേരളത്തെ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ഇ പി ജയരാജൻ. എല്ലാവരും മനസിൽ ആഗ്രഹിക്കുന്ന പോലുളള ഒരു കേരളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെട്ടതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ. സംസ്ഥാന സമിതിയിൽ തുടരുന്നതിനായി പ്രായത്തെപ്പറ്റിയുളള ചർച്ചകൾ ഉണ്ടായതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

‘പല കാര്യങ്ങളും ആലോചിച്ച് കൊണ്ടാണ് ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത്. അതിൽ പ്രത്യേകമായി ആരെയെങ്കിലും പരിഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുവെന്നതല്ല. ഓരോ കാലഘട്ടത്തിൽ കടമകൾ നിർവഹിക്കാൻ സാധിക്കുന്ന സഖാക്കളെ ചുമതല ഏൽപ്പിക്കും. എല്ലാവർക്കും ചുമതലകൾ ഉണ്ട്. എനിക്ക് ഒരുപാട് ചുമതലകൾ ഉണ്ട്. അതെല്ലാം പരിഗണിച്ച് കൊണ്ടാണ് സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

സെക്രട്ടറിയേ​റ്റിൽ പങ്കെടുക്കാൻ എല്ലാവർക്കും കഴിവും പ്രാപ്തിയും ഉണ്ട്. പക്ഷെ നിശ്ചിത ആളുകളെ മാത്രമേ അതിൽ ഉൾപ്പെടുത്താൻ സാധിക്കുളളൂ. അപ്പോൾ പല പരിഗണനകളും വച്ചുകൊണ്ടാണ് തിരഞ്ഞെടുക്കുന്നത്. പ്രായത്തെപ്പ​റ്റി പല ചർച്ചകളും ഉണ്ടായിരുന്നു. ഇപ്പോഴും ചുറുചുറുക്കുണ്ട്. സംസ്ഥാനത്തെ ഒരു പുതിയ കേരളമാക്കി മാ​റ്റാനുളള നയങ്ങളാണ് ഇവിടെ രൂപീകരിച്ചിരിക്കുന്നത്. പാർട്ടി സഖാക്കൾ അതിനുളള വഴികാട്ടിയാണ്. അതിലൂടെ പുതിയ കേരളത്തെ സൃഷ്ടിക്കും. എല്ലാവരും പുതിയ കേരളത്തിനായി മനസിൽ ആഗ്രഹിക്കുന്നുണ്ട്. കേരളം കണ്ട് സംതൃപ്തി അടയൂ’- ഇ പി ജയരാജൻ പറഞ്ഞു.


Source link

Related Articles

Back to top button