വിപ്ലവകാരികളായ രാശിക്കാർ; വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന 5 രാശിക്കാർ

കാലങ്ങളായി പിന്തുടർന്നു വരുന്ന രീതികളെ വെല്ലുവിളിക്കുകയും അവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തന്നിഷ്ടത്തോടെ ജീവിക്കുകയും ചെയ്യുന്ന ചില രാശിക്കാറുണ്ട്. ഇവർ വലിയ സ്വാതന്ത്ര മോഹികളുമായിരിക്കും. സാമ്പ്രദായികമായ പിന്തുടർന്നു വരുന്ന കാര്യങ്ങൾ അനുസരിക്കാൻ ഇഷ്ടപ്പെടാത്ത ഇവർക്ക് അതിരുകൾ ഭേദിക്കുന്നതിനും യാതൊരു മടിയും കാണുകയില്ല. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, വിപ്ലവകാരികളായ ഈ രാശിക്കാർ ആരൊക്കെയാണെന്ന് അടുത്തറിയാം. കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): വ്യക്തികളെ വളരെയധികം വിലമതിക്കുകയും സമത്വ സുന്ദര ലോകം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് കുംഭം രാശിക്കാർ. നിലവിലെ വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നതിനു ഇക്കൂട്ടർ യാതൊരു മടിയും കാണിക്കുകയില്ല. സമൂഹം പിന്തുടർന്നു പോകുന്ന നിയമങ്ങൾ കാലഹരണപ്പെട്ടതും നീതിയുക്തവുമല്ലെന്നു ചിന്തിക്കുന്ന ഇവർ വികാരങ്ങളെ മാനിക്കുന്നതിൽ പുറകിലായിരിക്കും. യുക്തിപൂർവം കാര്യങ്ങളെ സമീപിക്കുന്ന കുംഭം രാശിക്കാർ തീരുമാനങ്ങൾ കൈകൊള്ളുന്നതും അത്തരത്തിൽ തന്നെയായിരിക്കും. ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): നയിക്കാനായി ജനിച്ചവരാണ് ചിങ്ങം രാശിക്കാർ അതുകൊണ്ടുതന്നെ തങ്ങളുടെ വ്യക്തിത്വത്തിനോ സർഗാത്മകതയ്‌ക്കോ വെല്ലുവിളി നേരിടേണ്ടി വരുമ്പോൾ പിന്തുടർന്നു വരുന്ന കാര്യങ്ങളെ ലംഘിക്കാൻ ഇക്കൂട്ടർ മുന്നിട്ടിറങ്ങും. വേറിട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാശിക്കാരാണ് ഇവർ. തങ്ങളുടെ സ്വാതന്ത്ര്യത്തിനായി അധികാര സ്ഥാനങ്ങളെ വെല്ലുവിളിക്കാൻ ഇവർക്ക് യാതൊരു മടിയുമുണ്ടാകുകയില്ല.
Source link