WORLD

അവസാനം കണ്ടത് ബീച്ചിൽ; ഇന്ത്യൻ വംശജയായ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാർഥിനിക്കായി തിരച്ചിൽ


വിര്‍ജീനിയ: പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. 20 വയസ്സുകാരി സുദിക്ഷ കൊണങ്കിയെയാണ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായത്. ഡൊമിനിക്കന്‍ റിപബ്ലിക്കില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതാകുന്നത്. ഡൊമിനിക്കന്‍ റിപബ്ലിക്കിലെ പുന്റാ കാന എന്ന നഗരത്തിലെ ബീച്ചിലാണ്‌ സുദിക്ഷയെ അവസാനമായി കണ്ടത്. സുഹൃത്തുക്കൾക്കൊപ്പം ഇവിടെയത്തിയ സുദിക്ഷ ബീച്ചിൽ നടക്കാനിറങ്ങിയതായിരുന്നു. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല.


Source link

Related Articles

Back to top button