CINEMA

‘പണി’ നായിക വിവാഹിതയാകുന്നു; താലി ചാർത്തുന്നത് പ്രിയ സുഹൃത്ത്


നടി അഭിനയ വിവാഹിതയാകുന്നു. തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരൻ. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നിൽക്കുന്നത്. ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ. ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു.സംസാരശേഷിയും കേൾവി ശക്തിയുമില്ലെങ്കിലും സിനിമയിൽ അഭിനയ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും അത്തരത്തിലുള്ളവയല്ല. ട്രാൻസിലേറ്ററിന്റെയും മറ്റും സഹായത്തോടെ ഡയലോ​ഗുകൾ മനപാഠമാക്കി ടൈമിങിൽ ഡയലോ​ഗ് ഡെലിവറി നടത്തി അഭിനയ പലപ്പോഴും സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. 


Source link

Related Articles

Back to top button