KERALAM

യൂ ട്യൂബ് നോക്കി ഡയറ്രിംഗ് പെൺകുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ: ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനി കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ (18) മരിച്ചത് വണ്ണം കുറയ്ക്കാനായി യൂ ട്യൂബ് നോക്കി ഡയറ്റിംഗ് നടത്തിയതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്. തലശേരി സഹകരണ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

യൂട്യൂബ് നോക്കി ഡയറ്റെടുത്തിരുന്ന ശ്രീനന്ദ മാസങ്ങളായി ഭക്ഷണം വളരെ കുറച്ചുമാത്രമാണ് കഴിച്ചിരുന്നത്. വെള്ളമാണ് കൂടുതലും കുടിച്ചത്. ഭക്ഷണം കഴിക്കാതായതോടെ അന്നനാളവും ആമാശയവും ചുരുങ്ങി. ശരീരം ശോഷിച്ചു. തുടർന്ന് ‘അനോറെക്സിയ നെർവോസ’ എന്ന അസുഖം ബാധിച്ചു. ആരോഗ്യ നില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതേ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. അതേസമയം, കുട്ടിക്ക് അമിതവണ്ണം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

പ്ലസ്ടുവിന് പഠിക്കുന്ന സമയത്തും ഭക്ഷണം മുഴുവൻ കഴിച്ചിരുന്നില്ല. പ്രാതൽ ഒഴിവാക്കിയിരുന്നു. മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീനന്ദ പഠനത്തിൽ മിടുക്കിയായിരുന്നു. ആലക്കാടൻ ശ്രീധരന്റെയും എം.ശ്രീജയുടെയും മകളാണ്. സഹോദരൻ: യദുനന്ദ്.


Source link

Related Articles

Back to top button