രാജാ ഭയ്യയ്ക്കെതിരേ ഗാർഹികപീഡനത്തിനു കേസ്

ന്യൂഡൽഹി: ഉത്തർപ്രദേശ് എംഎൽഎ രഘുരാജ് പ്രതാപ് സിംഗ് എന്ന രാജാ ഭയ്യയ്ക്കെതിരേ ഗാർഹികപീഡനത്തിന് കേസെടുത്തു. ഭാര്യ ഭാൻവി സിംഗിന്റെ പരാതിയിലാണ് ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവ് പോലീസ് കേസെടുത്തത്. വർഷങ്ങളായി രാജാ ഭയ്യ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇരുവരും വർഷങ്ങളായി വേർപിരിഞ്ഞാണു താമസിക്കുന്നത് രാജാ ഭയ്യയുടെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരേയും ഭാൻവി സിംഗ് പരാതി നല്കിയിട്ടുണ്ട്. യുപിയിൽ അക്രമങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് രാജാ ഭയ്യ. പ്രതാപ്ഗഡിലെ കുണ്ഡ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്ന്.
Source link