LATEST NEWS

‘ജമാഅത്തെ ഇസ്‍ലാമി– എസ്ഡിപിഐ തടങ്കൽപാളയത്തിലാണ് ലീഗ്; ശശി തരൂർ പറഞ്ഞതാണ് ശരി ’


കൊല്ലം∙ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനുള്ള പദ്ധതികളാണ‌ു നവകേരളത്തിന്റെ ഭാഗമായി പുതുവഴികളിലൂടെ ആവിഷ്കരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിനുവേണ്ടി അതിശക്തമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ. സിപിഎം നയരേഖ കേരളം പിന്നോട്ടു പോകാതിരിക്കാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘എല്ലാ അർഥത്തിലും കേരളത്തെ നവീകരിക്കാൻ കഴിയണം. ആ നവീകരണ പ്രക്രിയയ്ക്കു പരിപൂർണ പിന്തുണ നൽകിയാണ് സിപിഎം നിലകൊള്ളുന്നത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പാർട്ടി മുന്നോട്ടു പോകും. കേന്ദ്ര അവഗണനയ്ക്കിടയിലും കേരളം സ്വന്തം കാലിൽ നിൽക്കും. ജനപിന്തുണയോടെ രണ്ടാം തവണയും അധികാരത്തിൽ വന്നതിനാൽ 2026ലും അതിനു മുൻപ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റം സൃഷ്ടിക്കാനാകണം. മൂന്നാമതും ഭരണത്തിലേക്കാണ് സിപിഎമ്മിന്റെ പോക്ക്. ’’– ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി– എസ്ഡിപിഐ തടങ്കൽപാളയത്തിലാണ് മുസ്‌ലിം ലീഗെന്നും ഗോവിന്ദൻ വിമർശിച്ചു. ‘‘അതിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസ്. എൽഡിഎഫ് ഇല്ലെങ്കിൽ കേരളം ഈ രീതിയിൽ മുന്നോട്ടു പോകില്ല. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ഏറ്റവും വലിയ ശത്രു സിപിഎം തന്നെയാണ്.’’ – അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിമർശനത്തെ കുറിച്ച് ശശി തരൂർ പറഞ്ഞതാണു ശരിയെന്നും ഗോവിന്ദൻ വ്യക്തമാക്കി.


Source link

Related Articles

Back to top button