LATEST NEWS
കെ.പ്രസാദിന് അർഹിക്കുന്ന അംഗീകാരം; കാണാൻ ഭാര്യയില്ലെന്ന സങ്കടം

ആലപ്പുഴ ∙ സിപിഎം സംസ്ഥാന സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.പ്രസാദിന്റെ ഉള്ളിലൊരു സങ്കടമുണ്ട്. തനിക്കു ലഭിച്ച രാഷ്ട്രീയ അംഗീകാരം കാണാൻ ഭാര്യ കൂടെയില്ലെന്ന വിഷമം. കഴിഞ്ഞ വെള്ളിയാഴ്ചയാണു റിട്ട. ജില്ലാ ജഡ്ജിയും പ്രസാദിന്റെ ഭാര്യയുമായ എം.കെ.പ്രസന്നകുമാരി (63) അന്തരിച്ചത്. തൊടുപുഴ കുടുംബ കോടതി ജഡ്‌ജിയായി വിരമിച്ച പ്രസന്നകുമാരി വൈക്കം, എറണാകുളം, തലശേരി, ആലപ്പുഴ കോടതികളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.പിന്നാക്കവികസന കോർപറേഷൻ ചെയർമാനും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പ്രസാദിന് അർഹിക്കുന്ന അംഗീകാരമാണു സംസ്ഥാന സമിതിയിലെ അംഗത്വം. മിതഭാഷിയായ പ്രസാദിന്, ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവെന്നാണു വിശേഷണം. മകൻ ബാലസുബ്രഹ്മണ്യൻ അഭിഭാഷകനാണ്.
Source link