KERALAMLATEST NEWS

സെസും ഫീസും സാദ്ധ്യത മാത്രം ഉടൻ നടപ്പാക്കില്ല: മുഖ്യമന്ത്രി 

കൊ​ല്ലം: സെ​സ്, ഫീ​സ് തു​ട​ങ്ങി​യ​വ വി​ഭ​വ​സ​മാ​ഹ​ര​ണ സാ​ദ്ധ്യ​ത എ​ന്ന നി​ല​യി​ലാ​ണ് മു​ന്നോ​ട്ടു​വ​ച്ച​തെന്നും ഉ​ടൻ ന​ട​പ്പാ​ക്കു​കയെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജ​ന​ങ്ങ​ളെ ബോദ്ധ്യ​പ്പെ​ടു​ത്തി മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കൂ. കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​മ്പോ​ഴു​ള്ള ബ​ദൽ​വ​ഴി തേ​ടൽ എ​ന്ന നി​ല​യി​ലാ​ണ് സെ​സ് ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. ന​യ​വ്യ​തി​യാ​ന​മ​ല്ല, വി​ക​സ​ന ന​യ​രേ​ഖ​യ്​ക്ക് ഇ​ട​ത് സ്വ​ഭാ​വം ത​ന്നെ​യൊണെന്നും സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ ആ​ശ​ങ്ക​യ്​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പറഞ്ഞു. തു​ടർ​ഭ​ര​ണ​മാ​ണ് ല​ക്ഷ്യം. വി​ഭ​വ​ സ​മാ​ഹ​ര​ണ​ത്തിൽ ജ​ന​ദ്രോ​ഹ നി​ല​പാ​ട് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേർ​ത്തു.

സ​മ്മേ​ള​നത്തിൽ അ​വ​ത​രി​പ്പി​ച്ച ന​വ​കേ​ര​ള​ത്തി​നാ​യി പു​തു​വ​ഴി​കൾ രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ചർ​ച്ച​യിൽ ഉ​യർ​ന്ന ചോദ്യങ്ങൾ​ക്ക് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു. സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്ത​ത്തി​ന് അ​നു​കൂ​ല​മാ​യ ന​യം, സെ​സും ഫീ​സും പി​രി​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രതിനിധികൾ സംശയമുയർത്തിയത്.

പ്ര​വാ​സി നി​ക്ഷേ​പം വർ​ദ്ധി​പ്പി​ക്കൽ പ്ര​ധാ​ന ല​ക്ഷ്യ​മാണ്. കേ​ര​ള​ത്തെ നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥർ ഇ​നി​യും നാ​ടി​നുവേ​ണ്ടി മാ​റാനു​ണ്ട്. കു​റെ കാ​ല​മാ​യി വർ​ദ്ധ​ന​വ് ഇ​ല്ലാ​ത്ത മേ​ഖ​ല​യിൽ വർ​ദ്ധ​ന​വ് വ​രു​ത്തി വി​ഭ​വ സ​മാ​ഹ​ര​ണ​മു​ണ്ടാ​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.

പാർ​ട്ടി​യു​ടെയും സർ​ക്കാ​രി​ന്റെ​യും ഇ​തു​വ​രെ​യു​ള്ള ന​യസ​മീ​പ​ന​ങ്ങ​ളിൽ വ​ലി​യ പൊ​ളി​ച്ചെ​ഴു​ത്തി​ന് തു​ട​ക്കം കു​റി​ച്ചാ​ണ് സ്വ​കാ​ര്യ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​നും അ​തി​ന് അ​നു​കൂ​ല​മാ​യ രീ​തി​യിൽ പാർ​ട്ടി ന​യ​ത്തി​ലും നി​യ​മ​ത്തി​ലും കാ​ലോ​ചി​ത മാ​റ്റ​ത്തി​നും നിർ​ദേ​ശി​ക്കു​ന്ന ന​യ​രേ​ഖ​ മുഖ്യമന്ത്രി അവതരിപ്പിച്ചത്.

നയരേഖയ്ക്ക് സ​മ്മേ​ള​ന​ത്തിൽ എ​തിർ​പ്പു​ണ്ടാ​യി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. സം​ശ​യ​ങ്ങൾ ദൂ​രീ​ക​രി​ച്ച് വേ​ണം ന​യം ന​ട​പ്പാ​ക്കാ​നെ​ന്ന അ​ഭി​പ്രാ​യം മാ​ത്ര​മാ​ണ് നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചർ​ച്ച​യിൽ 27 പ്ര​തി​നി​ധി​കൾ ഉ​യർ​ത്തി​യ​ത്. എന്നാൽ പാർ​ട്ടി​യു​ടെ ന​യവ്യ​തി​യാ​നം അല്ലേയിതെന്ന് കോ​ഴി​ക്കോ​ട് നി​ന്നു​ള്ള പ്രതിനിധി കെ.ടി.കു​ഞ്ഞി​ക്ക​ണ്ണൻ ചോദിച്ചിരുന്നു.


Source link

Related Articles

Back to top button