കഠുവയിൽ മൂന്നു പേർ കൊല്ലപ്പെട്ടത് ഭീകരാക്രമണമെന്ന് കേന്ദ്രമന്ത്രി

ജമ്മു: ജമ്മു കാഷ്മീരിലെ കഠുവ ജില്ലയിൽ മൂന്നു നാട്ടുകാർ കൊല്ലപ്പെട്ടത് ഭീകരാക്രമണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ബില്ലാവർ താലൂക്കിലെ ബാനി മേഖലയിലാണ് വരുൺ സിംഗ് (15), യോഗേഷ് സിംഗ് (32), ദർശൻ സിംഗ് (40) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധം അരങ്ങേറി. കഠുവ ഉൾപ്പെടുന്ന ഉധംപുർ ലോക്സഭാ മണ്ഡലത്തെയാണ് ജിതേന്ദ്ര സിംഗ് പ്രതിനിധീകരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.
Source link