കേരളത്തോട് കേന്ദ്രത്തിന് ക്രൂരസമീപനം: കാരാട്ട്
കൊല്ലം: രാഷ്ട്രീയ താത്പര്യം മുൻനിറുത്തി കേരളത്തോട് കേന്ദ്രം ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. സി.പി.എം സംസ്ഥാന സമ്മേളന സമാപനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം കൊല്ലം ആശ്രാമം മൈതനാത്തെ സീതാറാം യെച്ചൂരി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ഉദാരവത്കരണ കോർപ്പറേറ്റ് നയങ്ങളെയും ഹിന്ദുത്വ ശക്തിയെയും പ്രതിരോധിക്കുന്നതിൽ കേരളം നിർണായക പങ്കു വഹിക്കുന്നതാണ് മോദി സർക്കാരിനെ അസ്വസ്ഥമാക്കുന്നത്. കേന്ദ്രത്തിനെതിരായ ബദൽനയങ്ങൾ കേരളം നടപ്പാക്കാതിരിക്കാനാണ് സാമ്പത്തികമായി ശ്വാസം മുട്ടിച്ചുള്ള ഈ കടന്നാക്രമണം. ചരിത്രത്തിൽ സമാനതകളില്ലാത്ത കാര്യങ്ങളാണ്
വയനാട് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിച്ചത്. ആവശ്യമായ ഫണ്ട്
നൽകില്ലെന്ന ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ഇത്തരത്തിലുള്ള കടന്നാക്രമണങ്ങൾക്ക് എതിരെ കോൺഗ്രസും യു.ഡി.എഫും എന്ത് സമീപനമാണ് സ്വീകരിച്ചത്?. സംസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിലപാട് സ്വീകരിക്കേണ്ടതിന് പകരം നിക്ഷിപ്ത താത്പര്യങ്ങൾക്കായി ബി.ജെ.പിയുമായി കോൺഗ്രസ് കൈകോർക്കുന്നുവെന്നും കാരാട്ട് പറഞ്ഞു.
Source link